കണ്ണൂർ: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം. പാനൂർ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്.
കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഷാൽമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് അഗ്നിവീർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു ഷാൽമിൻ.
സജീവിന്റെയും ജിമിഷയുടെയും മകനാണ്. സഹോദരി ഷാൻവി.
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.


