28 ദിവസം മാത്രം പ്രായമായ പൊന്നോമനയെ തനിച്ചാക്കി ആ അമ്മ യാത്രയായി. ഗുരുവായൂർ കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യയാണ് (31) കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കസേരയിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വിയോഗം. ഉടൻ തന്നെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദുരന്തം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.


