പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ആലക്കോട് ടൗണിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 


ആലക്കോട്: നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയാണ് സംഭവം. ആലക്കോട് മെയിൻ റോഡിന് സമീപം പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള മിൽമ ബൂത്തിലേക്കും, ഇതിനോട് ചേർന്നുള്ള പച്ചക്കറിക്കടയിലേക്കുമാണ് കാർ ഇടിച്ചുകയറി മറിഞ്ഞത്.  

തളിപ്പറമ്പ് ഭാഗത്തുനിന്ന് പാലാവയലിലേക്ക് പോവുകയായിരുന്ന പാലാവയൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള  കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.  

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയായതിനാൽ കട തുറക്കാതിരുന്നതും പരിസരത്ത് ആളുകൾ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ കടയുടെ ഷട്ടറിനും, ബോർഡിനും, പുറത്തുവെച്ചിരുന്ന പാൽ ട്രേകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.