പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

 


ദില്ലി: സിബിഎസ്‌ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതല്‍ പരീക്ഷ ആരംഭിക്കും.

ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച്‌ ഒമ്പതിന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ ഒമ്പത് വരെ നീളും. നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കല്‍ പരീക്ഷാ തീയതികളും സിബിഎസ്‌ഇ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 13 വരെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും.

ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്കൂളുകളില്‍ 2026 നവംബർ ഒമ്പതുമുതല്‍ ഡിസംബർ 19 വരെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും.പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകള്‍ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് പെയ്ൻ്റിങ് ആണ് വിഷയം. 17ന് മാത്തമാറ്റിക്സ് പരീക്ഷ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.