പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

 



കോഴിക്കോട്: കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നോർത്ത് ബീച്ചിലെ സ്‌റ്റേജിന്റെ ഭാഗത്ത് ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. പ്രഭാത നടത്തത്തിന് എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ ഉടൻ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസെത്തി മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഥലത്തെ സിസിടിവി അടക്കം പരിശോധിച്ച് ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.