പഴയങ്ങാടി:ഏഴിമല നാവിക അക്കാദമി പാസ്സിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി നവംബര്‍ 27ന് ഇന്ത്യന്‍ രാഷ്ട്രപതി എത്തുന്നതുമായി ബന്ധപ്പെട്ട്, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് ഉത്തരവിട്ടു.
പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്ക് പരിധിക്കുള്ളിലാണ് നവംബര്‍ 27, 28 തീയതികളില്‍ ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, റിമോട്ടിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമാനസ്വഭാവമുള്ള ഉപകരണങ്ങള്‍ എന്നിവ ജില്ലാ കലക്ടറുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.


