സാധാരണയായി ഉത്സവങ്ങള്‍, വിവാഹങ്ങള്‍, വർഷാവസാന അവധികള്‍ എന്നിവ കാരണം നവംബർ-ഡിസംബർ മാസങ്ങളില്‍ വിമാനയാത്രക്കാരുടെ എണ്ണം കൂടുതലായിരിക്കും.
എന്നാല്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളില്‍ ഇന്ത്യൻ വിമാനക്കമ്പനികള്‍ ആഭ്യന്തര സർവീസുകള്‍ കുറയ്ക്കുകയാണ്. 2022ന് ശേഷം ആദ്യമായാണ് ഈ രണ്ട് മാസങ്ങളില്‍ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണത്തില്‍ വർഷംതോറും കുറവുണ്ടാകുന്നത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍ കാരണം വിമാന ഇന്ധനവില കുതിച്ചുയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വിമാനക്കമ്പനികളുടെ സാമ്പത്തിക സ്ഥിതിക്ക് വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയർന്നതോടെ യാത്രക്കാരുടെ ആവശ്യത്തിലും കുറവുണ്ടാകുന്നു.
ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം നല്‍കിയ ഫ്ലൈറ്റ് ഷെഡ്യൂള്‍ വിവരങ്ങള്‍ അനുസരിച്ച്, നവംബർ-ഡിസംബർ മാസങ്ങളില്‍ ഇന്ത്യൻ വിമാനക്കമ്പനികള്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7,154 ആഭ്യന്തര സർവീസുകള്‍ കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്. അതായത്, പ്രതിദിനം ശരാശരി 117 സർവീസുകള്‍ കുറയും.


