പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

തളിപ്പറമ്പിലെ പ്രമുഖ ക്ഷേത്രങ്ങളിൽ കുടുംബസമേതം ദർശനം നടത്തി നടൻ ദിലീപ്

 


തളിപ്പറമ്പ്: പ്രശസ്ത ചലച്ചിത്ര താരം ദിലീപും ഭാര്യ കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തളിപ്പറമ്പിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഉത്തരകേരളത്തിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇവർ എത്തിയത്.

ചരിത്രപ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ കുടുംബം വിശേഷാൽ വഴിപാടുകളായ അശ്വമേധം നമസ്കാരവും പൊന്നിൻകുടവും സമർപ്പിച്ചു. പ്രമുഖർ ഉൾപ്പെടെ നിരവധി ഭക്തർ എത്തുന്ന ഈ ശിവക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് പൊന്നിൻകുടം സമർപ്പണം.

തുടർന്ന് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയ ഇവർ തൃച്ചംബരത്തപ്പന് പാൽപ്പായസവും മോതിരക്കൊഴയും വഴിപാടായി നൽകി. കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രത്തിൽ വെണ്ണ പൊതിഞ്ഞ ധാരയും രുദ്രാഭിഷേകവും നടത്തിയാണ് ദിലീപും കുടുംബവും മടങ്ങിയത്. ഇതിനുമുമ്പും പ്രാർത്ഥനകളോടെ ദിലീപ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തി പൊന്നിൻകുടം സമർപ്പിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.