കൂവേരി മുണ്ടോൻവയലിന് സമീപത്തെ കെ. പി. ജിതേഷാണ്(45) ണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതിന് നാടുകാണി-കൂവേരി റോഡിൽ ജിതേഷ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതുവഴി വന്നവരാണ് മറിഞ്ഞുകിടക്കുന്ന ഓട്ടോറിക്ഷയും ജിതേഷിനെയും കാണുന്നത്. ഓട്ടോയുടെ അടിയിലായിപ്പോയ ജിതേഷിനെ ഏറെ നേരത്തെ പരിശ്രമത്തിലാണ് പുറത്തെടുത്ത്.
ഉടൻ തളിപ്പറമ്പിലെ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷി ക്കാനായില്ല ഗുരുതരമായി പരുക്കേറ്റ ജിതേഷ് മരണമടയുകയായിരുന്നു.
അച്ഛൻ: കുഞ്ഞിരാമൻ. അമ്മ: കെ.പി. ഭാർഗവി.
പോസ്റ്റ് വുമണായി ജോലിചെയ്യുന്ന പ്രസീന യാണ് ഭാര്യ. മകൻ: അനുമോദ് (പ്ലസ് വൺ വിദ്യാർ ഥി). സഹോദരൻ: ജ്യോതി ഷ് (മിലിട്ടറി)


