പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

‘തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്‌ക്കടിച്ചു’; വെളിപ്പെടുത്തി പ്രതിയായ 17കാരൻ


തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ 17 വയസുകാരന്റെ മൊഴിയാണ് പുറത്തുവന്നത്. സംഭവ സ്‌ഥലത്ത്‌ വച്ചുനടന്ന തർക്കത്തിനിടെ അഭിരാമിന്റെ തലയ്‌ക്ക് താൻ തേങ്ങ കൊണ്ട് ഇടിച്ചതായി 17കാരൻ വെളിപ്പെടുത്തി.


ഈ ഇടിയിലാണ് അഭിരാമിന്റെ തലയോട്ടിക്ക് ക്ഷതമേറ്റത്. കൗൺസിലിങ്ങിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് 17കാരൻ നിർണായക മൊഴി നൽകിയത്. മുൻകൂട്ടി പ്ളാൻ ചെയ്‌തത്‌ പ്രകാരം അഭിരാമിനെ കൊലപാതകം നടന്ന സ്‌ഥലത്ത്‌ എത്തിച്ചത് 17കാരനാണെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയിരുന്നു.


ഈ സ്‌ഥലത്ത്‌ എത്തിയ ശേഷം ഉണ്ടായ തർക്കത്തിനിടയിൽ പ്രതി അവിടെ കിടന്ന തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്‌ക്ക് ശക്‌തിയായി ഇടിക്കുകയായിരുന്നു. ബോധം പോയ അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം യുവാവ് പോയി കൂട്ടാളി ഉമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തി. അർധബോധാവസ്‌ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തി, ശേഷമാണ് ഇരുവരും ചേർന്ന് കഴുത്തിൽ കൈകൊണ്ട് ഞെരിച്ചും ബെൽറ്റ് കൊണ്ട് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.


പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ അഭിരാമിന്റെ തലയ്‌ക്ക് ഇടിക്കാൻ ഉപയോഗിച്ച തേങ്ങ അന്വേഷണ സംഘം കണ്ടെത്തി. കസ്‌റ്റഡിയിൽ ലഭിച്ച 17കാരനെ ഇന്ന് സംഭവ സ്‌ഥലത്ത്‌ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അഭിരാമിന്റെ തലയുടെ പിൻഭാഗത്ത് പുറമെ പരിക്കുകൾ ഇല്ലായിരുന്നെങ്കിലും തലയോട്ടിക്ക് ക്ഷതമേറ്റത് പോസ്‌റ്റുമോർട്ടം ചെയ്‌തപ്പോൾ കണ്ടെത്തിയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.