പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പ്രണയപ്പകയ്ക്കപ്പുറം 'സ്വകാര്യ വീഡിയോ' തര്‍ക്കം! സന്ദേശമായി മഴുവിന്റെ ചിഹ്നം, കെണിയില്‍ വീണത് നിരപരാധിയായ അഭിരാം

 


തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയായ അഭിരാമിനെ വധിച്ച്‌ ചാക്കില്‍കെട്ടി തള്ളിയ കേസില്‍ അന്വേഷണം ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങളിലേക്കും നീളുന്നു.

കേവലം പ്രണയപ്പകയ്ക്കപ്പുറം കൊലപാതകത്തിലേക്ക് നയിക്കാൻ തക്കവണ്ണം മറ്റ് ശക്തമായ കാരണങ്ങളുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ സൂക്ഷ്മമായി പരിശോധിക്കുന്നത്. ചില സ്വകാര്യ വീഡിയോകള്‍ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെ പ്രധാന സൂചനയായി പോലീസിന് ലഭിച്ചിരിക്കുന്നത്.

പിടിയിലായ പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങളും ഫോണിലെ ഫോള്‍ഡറുകളും വിശദമായി പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തിനെ പ്രതികള്‍ വിളിപ്പിച്ചു വരുത്താൻ ശ്രമിച്ചത് ഈ വിഷയത്തില്‍ സംസാരിക്കാനാണെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ സുഹൃത്ത് വരാൻ തയ്യാറാകാതിരുന്നതോടെയാണ് അഭിരാമിനെ മുന്നില്‍ നിർത്തി അയാളെ വിളിച്ചുവരുത്താൻ ഇവർ നീക്കം നടത്തിയത്. ഒന്നാം പ്രതിയായ പതിനേഴുകാരൻ തന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ ആനന്ദയോട് അഭിരാമിന്റെ സുഹൃത്തിനെ ആക്രമിക്കാൻ പോകുന്നുവെന്ന വിവരം രണ്ടാഴ്ച മുമ്പ് തന്നെ പങ്കുവെച്ചിരുന്നതായി പോലീസ് കണ്ടെത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.