പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

 


പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി. മണക്കാട് സ്വദേശിയായ ഐടിഐ വിദ്യാര്‍ഥിനി അനന്ദ, ശ്രീകാര്യം സ്വദേശി ഉമര്‍, അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അഭിറാമിനെ വിളിച്ചുവരുത്തിയത് അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയെന്നാണ് കണ്ടെത്തല്‍. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് അഭിറാമിന്റെ പിതാവ് മധുകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. അഭിറാമിന്റെ പോസ്റ്റ്മോര്‍ട്ടം ഉടന്‍ നടക്കും.

പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17കാരന്‍ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു.

അഭിരാമുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17കാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് ഫോറെന്‍സിക് പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്.

പുലര്‍ച്ചയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. മറ്റൊരു പ്രതിയായ ഉമര്‍ കാപ്പ കേസ് പ്രതിയാണ്. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളില്‍ ഉമറിനെതിരെ മോഷണം, ലഹരി കടത്ത്, അടിപിടി കേസുകളും നിലവിലുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് സ്ഥിരീകരണമുണ്ട്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.