കണ്ണൂർ: ആലക്കോട് അരങ്ങം സ്വദേശി ചെരുവിൽ അഡ്വ. ജോബിൻ ജോൺ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി കണ്ണൂർ പള്ളിക്കുന്നിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ജോബിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. അരങ്ങത്തെ ചെരുവിൽ ഉലഹന്നാൻ - വിൻസി ദമ്പതികളുടെ ഏക മകനാണ്. സംസ്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2:30-ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.


