പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മുയ്യത്ത് വീടിന് തീപ്പിടിച്ചു

 


മുയ്യം : മുയ്യത്ത് വീടിന് തീപ്പിടിച്ചു.മുയ്യത്തെ നരേഷിന്റെ ഉടമസ്ഥതയിലുള്ള ശ്രേയസ്സ് എന്ന വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് 12.45 നാണ് തീപിടുത്തം ഉണ്ടായത്. വീടിന്റെ ഒന്നാം നിലയിലെ ബെഡ്ഡ് റൂമിലാണ് തീ പിടിച്ചത്. ഒരു കിടക്ക പുർണ്ണമായും കത്തിനശിച്ചു, ജനലിന് കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്ക്യൂട്ട് മുലമാണ് തീ പിടുത്തം ഉണ്ടായതെന്ന് കരുതുന്നു.

ഉടൻ തന്നെ തളിപറമ്പിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. അതി ശക്തമായ പുക നിറഞ്ഞത് കാരണം ബി.എ സെറ്റ് ( ബ്രീതിംഗ് അപ്പാരറ്റസ് ) ധരിച്ചാണ് സേനാംഗങ്ങൾക്ക് പ്രവർത്തിക്കേണ്ടി വന്നത്.

സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫിസർ സി.കെ ഷൈജേഷിന്റെ നേത്യത്വത്തിൽ അനീഷ് പാലവിള, കെ.വി.അനുപ്, വിനു വർഗ്ഗീസ്, എം.അഭിനന്ദ്, പി. അശ്യന്ത്, പി.പി. സുകേഷ് എന്നി സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.