പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 925 വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ

 



കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചാക്കിൽ കുഴിച്ചിട്ട നിലയിൽ നൂറ് കണക്കിന് വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. ശ്രീകൃഷ്‌ണ മന്ദിരത്തിന് സമീപത്തെ പറമ്പിന്റെ ചുറ്റുമതിൽ തകർന്ന് വീണപ്പോഴാണ് കവറിലാക്കി ഉപേക്ഷിച്ച ഐഡി കാർഡുകൾ കണ്ടെത്തിയത്. 925 കാർഡുകളാണ് നനഞ്ഞ് നശിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പന്തീരാങ്കാവ് പോലീസിലും വില്ലേജ് ഓഫിസിലും വിവരം അറിയിച്ചു.

പന്തീരാങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131-ാം ബൂത്തിലെ കാർഡുകളാണ് കൂടുതലുള്ളത്. സമീപത്തെ മുൻ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിച്ചിരുന്ന ഇ വിശ്വനാഥന്റെ വീടിന്റെ പിൻവശത്തുളള പറമ്പിൻ്റെ മതിൽ തകർന്നപ്പോഴാണ് കാർഡുകൾ കണ്ടെത്തിയത്.2015 വരെ ഉപയോഗത്തിൽ ഉണ്ടായിരുന്ന ഐഡി കാർഡുകളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പുതിയ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്‌തപ്പോൾ തിരിച്ചെടുത്തവയാകാം ഇതെന്നാണ് സൂചന.എണ്ണിത്തിട്ടപ്പെടുത്തിയ ഐഡി കാർഡുകൾ ജില്ലാ ഭരണകൂടത്തിനു കൈമാറുമെന്ന് പന്തീരാങ്കാവ് വില്ലേജ് ഓഫിസർ അറിയിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.