പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഇന്നത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി

 


തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിന്റെ പശ്ചാത്തലത്തിൽ, ഒക്ടോബർ 16 (16/10/2026) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിപ്പുവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾക്കാണ് ഈ മാറ്റം ബാധകമാകുന്നത്.  

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. എന്നാൽ 16/10/2026 ന് ശേഷമുള്ള മറ്റ് പരീക്ഷകൾ മുൻപ് നിശ്ചയിച്ചിട്ടുള്ള തീയതികളിലും സമയത്തിലും തന്നെ മാറ്റമില്ലാതെ നടക്കുന്നതായിരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.