പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

തളിപ്പറമ്പ് ചിറവക്കില്‍ ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

 


 

തളിപ്പറമ്പ്: ചിറവക്കില്‍ സ്ഥിതി ചെയ്യുന്ന മൊട്ടമ്മല്‍ മാളിലെ ലിഫ്റ്റിലാണ് ഇന്ന് രാവിലെയോടെ യുവാവ് കുടുങ്ങിയത്.

മാളില്‍ പ്രവർത്തിക്കുന്ന ഓറഞ്ച് ഹൈപ്പർ മാർക്കറ്റിലേക്ക് ഐസ്ക്രീം വിതരണം ചെയ്യുന്ന നിഷാദ് എന്നയാളാണ് ലിഫ്റ്റില്‍ അകപ്പെട്ടത് . യുവാവ് കയറിയ ലിഫ്റ്റിലേക്ക് മാളിലെ ജീവനക്കാരില്‍ ഒരാള്‍ സാധനങ്ങള്‍ നിറച്ച ഒരു ട്രോളി കയറ്റിയ ഉടനെ ഡോർ അടയുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു.

സീനിയർ ഫയർ ആൻ്റ് റെസ്‌ക്യൂ ഓഫീസർ സി.കെ ഷൈജേഷിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ അഗ്നി-രക്ഷാ സേനാംഗങ്ങള്‍ ലിഫ്‌റ്റ് കീ ഉപയോഗിച്ച്‌ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും ട്രോളിയുടെ ഹാൻഡില്‍ മുകള്‍ നിലയിലെ അടഞ്ഞ ഡോറില്‍ കുടുങ്ങിയത് കാരണം സാധിച്ചില്ല.തുടർന്ന് ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച്‌ ലിഫ്റ്റ് ഡോർ അകത്തിയാണ് യുവാവിനെ പുറത്തിറക്കിയത്.സേനാംഗങ്ങളായ ഗിരീഷ് പിവി, ലിഗേഷ് പി വി, സരിൻ സത്യൻ കെ , പ്രണവ്പിവി, പുരുഷോത്തമൻ കെ എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.