പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം, വന്ദേഭാരത് ഭാഗികമായി റദ്ദാക്കി

 


 

 തിരുവനന്തപുരം: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ഒക്ടോബർ 27) ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു–എറണാകുളം വന്ദേഭാരത് ഉൾപ്പെടെയുള്ള ചില ട്രെയിനുകളുടെ സർവീസിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.


 *റദ്ദാക്കിയ സർവീസുകൾ* 


- കെഎസ്ആർ ബംഗളൂരു–എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. ട്രെയിൻ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.


- എറണാകുളം ജങ്ഷൻ–കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) തൃശ്ശൂരിൽനിന്ന് വൈകിട്ട് 3.20ന് പുറപ്പെടും. എറണാകുളം–തൃശ്ശൂർ ഭാഗത്ത് സർവീസ് ഉണ്ടായിരിക്കില്ല.



 *വൈകിയോടുന്ന ട്രെയിനുകൾ* 


- എറണാകുളം ജങ്ഷൻ–ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) നാളെ ഉച്ചയ്ക്ക് 2.55ന് എറണാകുളത്തുനിന്ന് പുറപ്പെടും.


- മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) 1 മണിക്കൂർ 15 മിനിറ്റ് വൈകും.


- തിരുവനന്തപുരം സെൻട്രൽ–ലോകമാന്യ തിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) 1 മണിക്കൂർ 20 മിനിറ്റ് വൈകും.


- തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577) 40 മിനിറ്റ് വൈകും.


യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയക്രമം പരിശോധിക്കണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.