പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

യുവതിയുടെ നഗ്‌ന ഫോട്ടോ പ്രചരിപ്പിച്ചു;തെയ്യം കലാകാരൻ അറസ്റ്റിൽ

 



പരിയാരം:ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോ കോൾ ചെയ്യിക്കുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.

തിമിരി സ്വദേശി ലിജേഷിനെ (39) ആണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തെയ്യം കലാകാരനാണ്. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പരിധിയിലെ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

സ്ക്രീൻ ഷോട്ട് കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും വീഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും നഗ്ന ഫോട്ടോ ലിജീഷ് സുഹൃത്തുകൾക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി.

പൊലീസ് പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തു. ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്ക് എതിരെയും ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ട്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.