പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടു ; മൂന്ന് ചാക്ക് തേങ്ങയുമായി മുങ്ങി 14കാരൻ

 



കൂത്ത്പറമ്പ് :കൂത്തുപറമ്പ് പുറക്കളത്തെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂന്ന് ചാക്ക് തേങ്ങയുമായി മുങ്ങിയ പതിനാലുകാരനെ പൊലീസ് കണ്ടെത്തി. പുറക്കളംപഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.

പുലർച്ചെ ഒന്നരയോടെയാണ് കുട്ടി ക്ഷേത്രത്തിലെത്തിയത്. തുടർന്ന് ഭണ്ഡാരത്തിന് അടുത്തെത്തി അതിന്റെ പൂട്ട് തുറക്കാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഭണ്ഡാരം തുറക്കാൻ സാധിക്കാതെ വന്നതോടെ അവിടെ നിന്ന് മാറിയ കുട്ടി, വഴിപാട് ചടങ്ങുകൾക്കായി ക്ഷേത്ര വളപ്പിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയെടുത്ത് കടന്നുകളയുകയായിരുന്നു. ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് കുട്ടി തേങ്ങ കടത്തിയത്

​ക്ഷേത്രത്തിൽ മോഷണം നടന്നതറിഞ്ഞ് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു ആൺകുട്ടിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.