തലശേരി റെയിൽവേ സ്റ്റേഷന് സമീപ ത്തെ റെയിൽവ്യൂ ജുമാമസ്ജിദി ലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്‌ടിച്ച കേസിൽ പ്രതി യെ മണിക്കൂറുകൾക്കകം തലശേരി ടൗൺപൊലീസ് പിടികൂടി. കട ന്നപ്പള്ളി ചന്തപ്പുരയിലെ ചുള്ളി യോടൻ പോട്ടിച്ചി സൈഫുദ്ദി നെ(41)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാ ൻഡ് ചെയ്തു. ഞായറാഴ്ച പകൽ 11.20 ഓടെയാണ് ഭണ്ഡാരം കു ത്തിത്തുറന്ന് പതിനായിരം രൂപ യോളം മോഷ്ടിച്ചത്.
പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് സമീപപ്രദേശങ്ങളിലെ ബാറുകൾ കേന്ദ്രീകരിച്ച് നട ത്തിയ നിരീക്ഷണത്തിനൊടു വിൽ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പള്ളൂർ പന്തക്കൽ ഭാഗത്തെ ഒരു ബാറിൽ നിന്ന് പ്രതി പിടിയിലായി.


