പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ബൈക്കിലെത്തി വീട്ടമ്മയുടെ താലിമാല പൊട്ടിച്ചെടുക്കാൻശ്രമം

 


പയ്യന്നൂർ: ബൈക്കിലെത്തിയ സംഘംവീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഗോപിനാഥ് എന്നപി.ടി. ഗോവിന്ദവാര്യരുടെ ഭാര്യ ലളിത (55)യുടെ കഴുത്തിലണിഞ്ഞ രണ്ടു പവനോളം തൂക്കം വരുന്ന മാലയാണ് പൊട്ടിച്ച് രക്ഷപ്പെടാൻ ബൈക്കിലെത്തിയ രണ്ടു പേർ ശ്രമിച്ചത്. 

ഇന്നലെ വൈകുന്നേരം 7 മണിയോടെ ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടെയാണ് പൾസർ ബൈക്കിലെത്തിയ സംഘം വീട്ടമ്മയെ മർദ്ദിച്ച് സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. വീട്ടമ്മമാല മുറുകെ പിടിച്ചതിനാൽ മോഷ്ടാക്കളുടെ ശ്രമം വിഫലമായി. ബഹളം വെച്ചതോടെ മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.