പഴയങ്ങാടി: പിലാത്തറ പപ്പിനിശ്ശേരി കെ എസ് ടി പി റോഡിലെ താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തര മന്ത്രിതല യോഗം വിളിച്ചു ചേർക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ.
ഇരു മേൽപ്പാലങ്ങളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് എം എൽ എ മാരായ എം. വിജിൻ, കെ.വി. സുമേഷ് എന്നിവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടികാഴ്ച്ചയിലായിരുന്നു തീരുമാനം.
മേൽപ്പാലങ്ങളുടെ നിർമ്മാണത്തിലെ സാങ്കേതിക പ്രശ്നങ്ങളും നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകളും എം.എൽ.എമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ സത്ത്വര നടപടി കൈക്കൊള്ളാൻ മന്ത്രിതല യോഗം വിളിച്ചു ചേർക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.


