പഴയങ്ങാടി: മാടായി ഗവൺമെന്റ് മാപ്പിള യു.പി. സ്കൂളിന് സമീപം യുവാവിനെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയങ്ങാടി ഗവൺമെന്റ് മാപ്പിള യു.പി. സ്കൂളിന് സമീപം താമസിക്കുന്ന 'അച്ചൂമാന്റെകത്ത്' വീട്ടിൽ ഇമ്പിച്ചി കോയയുടെ മകൻ മുഹമ്മദ് ഇർഷാദ് കോയ (40) ആണ് മരിച്ചത്.
2026 ഒക്ടോബർ 2-ന് ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിലാണ് സംഭവം നടന്നത്. മാനസിക വിഷമത്തെ തുടർന്ന് വീടിന്റെ ഓപ്പൺ ടെറസിന്റെ ഫ്രെയിമിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസിന് ലഭിച്ച വിവരത്തിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പരേതന്റെ സഹോദരൻ മുആദ് കോയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു (Cr. No. 0427/2026 u/s 194 BNSS). എ.എസ്.ഐ (ഗ്രേഡ്) സുരേഷ് സി. കേസിന്റെ പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തുകയും സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ സി. അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.


