തളിപ്പറമ്പ്: വീട്ടിനകത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു.
പടപ്പേങ്ങാട്ടെ കേബിള്‍ ഓപ്പറേറ്റര്‍ കാടന്‍വീട്ടില്‍ കെ.രാജേഷിന്റെ ഭാര്യ പഴയക്കല്‍ വീട്ടില്‍ പി.പ്രവീണ മോഹന്‍(31)ആണ് മരിച്ചത്.
ഒക്ടോബര്‍ അഞ്ചിന് രാത്രി ഒന്‍പതിനാണ് സംഭവം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി ഒന്‍പതിനാണ് മരണപ്പെട്ടത്. രണ്ട് മക്കളുണ്ട്.
ഇന്ന് ഒക്ടോബര്‍-7 ന് ഉച്ചക്ക് 12 മണി മുതല്‍ ഒരു മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ശവസംസ്‌ക്കാരം പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.


