പയ്യന്നൂര്: പയ്യന്നൂരിൽ പ്രതിശ്രുത വധുപുഴയില് ചാടി ജീവനൊടുക്കി.
പയ്യന്നൂര്ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി.ശ്രുതി(24)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ (ഒക്ടോബര് 12) വൈകുന്നേരം നാല് മണിക്ക് അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖില്, അഖിലിന്റെ അമ്മാവന് സുരേഷ് എന്നിവരോടൊപ്പം കോറോം കൂര്ക്കരയില് പ്രവര്ത്തിക്കുന്ന കൗണ്സിലിങ്ങ് കേന്ദ്രത്തില് എത്തിയതായിരുന്നു യുവതി. കൗൺസിലറുമായി സംസാരിച്ചുകൊണ്ടിരിക്കെ യുവതി പെട്ടെന്ന് ഇറങ്ങി സ്കൂട്ടറിൽ കയറി പോവുകയായിരുന്നു. അമ്മാവൻ എം. ശ്രീധരൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ശ്രുതിയുടെ സ്കൂട്ടർ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി സ്കൂബാ ടീമിന്റെ സഹായത്തോടെ പയ്യന്നൂര് ഫയര് സ്റ്റേഷന് ഓഫീസര് സി.പി.രാജേഷിന്റെ നേതൃത്വത്തില് നടത്തിയ തിരച്ചിലിനിടെ പെരുമ്പ ചിറ്റാരി കൊവ്വല് റോട്ടറി ക്ലബ്ബ് റോഡ് തണല് ഇക്കോ പാര്ക്കിന് സമീപം പുഴയില് ഇന്ന് രാവിലെ 11.15 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കൗൺസിലിംഗ് കേന്ദ്രത്തിൽ സംസാരിച്ചു കൊണ്ടിരിക്കെ യുവതി തന്റെ സ്കൂട്ടറുമായി ആരോടും പറയാതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നീട് രാത്രിയായിട്ടുംവീട്ടില് തിരിച്ചെത്തിയില്ല.
ഇതേ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തില് ഇന്നലെരാത്രിയോടെ യുവതിയുടെ സ്കൂട്ടര് ചിറ്റാരികൊവ്വല് റോട്ടറി ക്ലബ്ബ് റോഡില് തണല് ഇക്കോ പാര്ക്കിനു സമീപം ഉപേക്ഷിച്ച നിലയില് കണ്ടെത്തി.
യുവതിയുടെ ചെരിപ്പും ഇവിടെ നിന്നും കണ്ടെത്തി ഇതോടെ യുവതി പുഴയില് ചാടിയിട്ടുണ്ടാകാമെന്ന അഭ്യൂഹത്തെ തുടര്ന്ന് പയ്യന്നൂര്ഫയര് സ്റ്റേഷനില് നിന്നും സ്റ്റേഷന് ഓഫീസര് സി.പി. രാജേഷിന്റെ നേതൃത്വത്തില് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
കാനായി മുക്കൂടിലെ പരേതനായ ചന്ദ്രന്റെയും ജാനകിയുടേയും മകളാണ്.
സഹോദരി: ശ്രീലക്ഷ്മി .
മൃതദേഹം പരിയാരത്തെ കണ്ണൂര് ഗവ. മെഡിക്കല് കോളേജ് മോര്ച്ചറിയിലേക്ക് പയ്യന്നൂര് പോലീസ് ഇന്ക്വസ്റ്റ് നടത്തിയതിനു ശേഷം മാറ്റി.


