പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

 


 ബെം​ഗളൂരു:ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. 


ഗാന്ധി ജയന്തി, ശനി, ഞായർ തിരക്ക് പ്രമാണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. എസ്എംവിബി - തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകീട്ട് 4.50നും എസ്എംവിബി - കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നും സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരിക്കും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് നടത്തുക. കണ്ണൂർ - ബെംഗളൂരു സ്പെഷ്യൽ മടക്കയാത്ര വെള്ളിയാഴ്ച വൈകീട്ട് 4.10ന് ആയിരിക്കും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.