പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഗാന്ധി ജയന്തി ദിനത്തിൽ സോപ്പ് നിർമ്മാണ പരിശീലനവും ബോട്ടിൽ പെയിന്റിങ് പ്രദർശനവും

 


ഗ്രാമീണ ജനതക്കിടയിൽ സ്വാശ്രയബോധം വളർത്താൻ ശ്രമിച്ച മഹാത്മാ ഗാന്ധിയുടെ ജൻമദിനാചരണവുമായി ബന്ധപ്പെട്ട് ശാസ്ത്ര പഴയങ്ങാടി ഷെൽട്ടർ ഹോമിൽ സോപ്പ് നിർമ്മാണ പരിശീലനവും ബോട്ടിൽ പെയിന്റിങ് പ്രദർശനവും സംഘടിപ്പിച്ചു. 

ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം എം.പി. ഗോപിനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. 

ശാസ്ത്ര ഡയരക്ടർ വി.ആർ.വിഏഴോം അദ്ധ്യക്ഷനായി. 



കവിയും എഴുത്തുകാരനുമായ പപ്പൻ ചെറുതാഴം മുഖ്യ ഭാഷണം നടത്തി. ശാസ്ത്ര ലീഗൽ കൗൺസലർ അഡ്വ.പ്രസന്നാ മണികണ്ഠൻ, സി.ഡി.എസ്. മെമ്പർ,രേഖ. എം, കെ.എൻ. ശ്രീദേവി ടീച്ചർ .ശുഭ  കെ.ജി,രഞ്ജിനി വി.പി., സുലേഖ.കെ.വി.

ബിന്ദു.കെ, സരിത പി.ആർ. തുടങ്ങിയവർ സംസാരിച്ചു. രമണി ടി.വി സോപ്പു നിർമ്മാണത്തിന്നും ശുഭലക്ഷ്മി.ജി ബോട്ടിൽ പെയിന്റിങ്ങിനും നേതൃത്വം നൽകി. സുപ്രണ്ട് സുജഎൻ. സ്വാഗതവും, വിനോദിനി എം.ടി നന്ദിയും പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.