പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

SDPI തീരദേശ മുന്നേറ്റ യാത്ര കല്ല്യാശ്ശേരിയിൽ സ്വീകരണം; സ്വാഗതസംഘം രൂപീകരിച്ചു

 

മടക്കര: തീരം കാക്കാൻ SDPI സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റ യാത്രക്ക് കല്ല്യാശ്ശേരി മണ്ഡലത്തിൽ പുതിയങ്ങാടിയിലും മാട്ടൂലിലും സ്വീകരണം നൽകും. പരിപാടിയുടെ വിജയത്തിന് വേണ്ടി എ പി നൂറുദ്ദീൻ ചെയർമാനും മഹമൂദ് മാട്ടൂൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 4 മുതൽ 13 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് തീരദേശ മുന്നേറ്റ ജാഥ നടത്തുന്നത്.

നവംബർ 5ന് കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണം പുതിയങ്ങാടി മൊട്ടമ്പ്രത്തും,മാട്ടൂൽ സൗത്തിലും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ ഹാരിസ് പി പി,സുബൈർ മടക്കര,അഹമ്മദ് മാടായി,താഹ പികെ,മുസമ്മിൽ പി കെ,നൗഫൽ പുന്നക്കൻ,നൗഫൽ മടക്കര,റമീസ് എ പി,സിദ്ദീഖ് കെ,ഫയാസ് , യാസീൻ എം,ഷഫീഖ് വിഎ തൊടങ്ങിയവർ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.