പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ആലക്കോട് സ്വദേശിക്ക് 23 വർഷം തടവും പിഴയും

 


ആലക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 54-കാരന് 23 വർഷം തടവും ₹53,000 പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് സ്വദേശി എസ് കെ മുസ്തഫയെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എം ടി ജലജാറാണി ശിക്ഷിച്ചത്.

2025-ൽ പഴയങ്ങാടി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പഴയങ്ങാടി പോലീസ് ഇൻസ്പെക്ടറായിരുന്ന സത്യനാഥനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി പ്രീതാകുമാരി കോടതിയിൽ ഹാജരായി

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.