ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അർണബ് ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയോടെ ആന്ധ്ര പ്രദേശ് തീരത്ത് കരയിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ സമയം മണിക്കൂറിൽ 150 കിലോ മീറ്റർ വരെ വേഗത്തിലാണ് പ്രവചനം. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും നാല്പത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.


