സംസ്ഥാനത്തെ മുഴുവന് ജില്ലകളിലും ശക്തമായ മഴയുണ്ടാകും, തുലാവര്ഷ പെയ്ത്ത് തുടങ്ങി. കേരളത്തില് ഇന്നും നാളെയും മുഴുവന് ജില്ലകളിലും മഴമുന്നറിയിപ്പ് ഉണ്ടാകും. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില് ഓറഞ്ച് അലേര്ട്ട് തുടരുകയാണ്. മറ്റ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുഴുവന് ജില്ലകളിലും യെല്ലോ അലര്ട്ട് തുടരുകയാണ്. 19 വരെ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.
വടക്കുകിഴക്കന് മണ്സൂണ് കാറ്റിലൂടെ ഒക്ടോബര് പകുതിയോടെ കേരളത്തില് ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവര്ഷം അഥവാ തുലാമഴ. തെക്കുപടിഞ്ഞാറന് മണ്സൂണ് (കാലവര്ഷം) രാജ്യത്തുനിന്ന് പൂര്ണമായി പിന്വാങ്ങുന്നതോടെയാണ് തുലാവര്ഷം ആരംഭിക്കുന്നത്. ബംഗാള് ഉള്ക്കടലില് നിന്നുണ്ടാകുന്ന ന്യൂനമര്ദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവര്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.


