പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

തളിപ്പറമ്പിൽ 14 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

 




തളിപ്പറമ്പ് സ്വദേശിയായ ബത്താലി മുസ്തഫയെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം ടി ജലജറാണി ശിക്ഷിച്ചത്.

2025 ജനുവരി മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരിയാരം പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 14 വയസ്സുകാരനെ തളിപ്പറമ്പിലെ ഒരു വീട്ടിൽ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എ എസ് ഐ സജിഷ ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിനേശൻ കൊതേരി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

കേസിന്റെ വിചാരണ വേളയിൽ പരാതിക്കാരൻ ഉൾപ്പെടെ 12 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.