പഴയങ്ങാടി പോലിസ്സ്റ്റഷൻ പരിധിയിലെ 17 കാരനെ പ്രകൃതി വിരുദ്ധ പിഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോക്സോ കേസ്. വെങ്ങര മുട്ടം സ്വദേശികളായ കെ.വി. നൂറുദ്ദീൻ (54), വി.അബ്ദുൾ റഹിം (58 ), എൻ.പി.കെ.നസിം (58) എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ.കെ.ടി.വി.രാ'ജേഷും. സംഘവും അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാവാത്ത 17 കാരനെ പ്രലോഭിപ്പിച്ച് വശത്താക്കിയതിന് ശേഷം പ്രതികളിൽ ഒരാളുടെ വീട്ടിൽ വെച്ചും വാടക കോട്ടേഴ്സിലും വെച്ചും മറ്റ് സ്ഥലങ്ങളിൽ വെച്ചും പീഡനത്തിനിരയാക്കി എന്നതാണ് കേസ്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കികിയ പ്രതികളെ റിമാൻഡ് ചെയ്തു.


