പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

'ഓണം ബമ്പര്‍ അടിച്ചത് എനിക്കാണ്, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്'; 30 കോടിക്ക് അവകാശവാദവുമായി മറ്റൊരാള്‍

 


പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്. പാലക്കാട് എസ് പി ഓഫീസിലാണ് സാദിഖ് എന്നയാള്‍ എത്തിയത്.യഥാർത്ഥ ടിക്കറ്റ് നഷ്‌ടപ്പെട്ടുപോയെന്നും മൊബൈല്‍ ഫോണില്‍ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.മാപ്പുകൾ കാണൂ

പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു. ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തി കണ്ണൂരിലെ ബാങ്ക് മുഖേന ടിക്കറ്റ് സമർപ്പിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശി അവകാശവാദവുമായി രംഗത്തുവന്നത്. ഒന്നാം സമ്മാനത്തിനർഹമായ ടിഎല്‍ 360615 എന്ന ടിക്കറ്റ് ബാങ്കില്‍ സമർപ്പിച്ച വ്യക്തി തന്റെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സഹിതം ഇയാള്‍ സമർപ്പിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച്‌ വരികയാണെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ വ്യക്തമാക്കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.