പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകര്‍ക്ക് അംഗീകാരവും പ്രമോഷനുമില്ല; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

 


തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകര്‍ക്ക് നിയമനാംഗീകാരവും പ്രമോഷനും നല്‍കേണ്ടതില്ലെന്ന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്.

സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയില്‍ വ്യക്തത വന്നതിനുശേഷം മാത്രമായിരിക്കും തുടര്‍നടപടി. സുപ്രിംകോടതി വിധിപ്രകാരം 2028 സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് അധ്യാപകര്‍ കെ-ടെറ്റ് യോഗ്യത നേടണം. പിഎസ് സി അഡൈ്വസ് ലഭിച്ച യോഗ്യത ഇല്ലാത്തവര്‍ക്ക് പ്രൊവിഷണലായി നിയമനം നല്‍കും. കോടതി വിധിക്ക് മുന്‍പ് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തവരുടെ കേസുകള്‍ പരിശോധിച്ച്‌ ശമ്പളം അംഗീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നിലവില്‍ സര്‍വീസില്‍ ഇരിക്കുന്ന അധ്യാപകരുള്‍പ്പെടെ കെ ടെറ്റ് വിജയിച്ചിരിക്കണമെന്ന വിധിക്കെതിരായ പുനപരിശോധന ഹരര്‍ജികള്‍ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഇളവുകളും ഒഴിവാക്കിയിരുന്നു. യു പി വിഭാഗത്തില്‍ കെ ടെറ്റ് 2വും എല്‍പി വിഭാഗത്തില്‍ കെ ടെറ്റ് വണ്ണുമാണ് യോഗ്യതയെങ്കിലും ഉയര്‍ന്ന കെ ടെറ്റ് ഉള്ളവര്‍ക്ക് നിയമനം നല്‍കാമെന്നും പുതിയ ഉത്തരവുമിറങ്ങിയിരുന്നു. അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ ടെറ്റ് യോഗ്യത നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.