പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി സണ്ണി ജോസഫ്

 


തിരുവനന്തപുരം:വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവില്‍ അത്തരം തീരുമാനമൊന്നും എടുത്തിട്ടില്ല. വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

വിലകൂടിയ വൈദ്യുതിയാണ് ഇപ്പോള്‍ വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിനോടാണ് വൈദ്യുതി വാങ്ങുന്നത്. രണ്ട് ഗവണ്‍മെന്റ് തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റ് ഏജന്‍സികളോ കമ്മീഷനോ ഇല്ലെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.