ചിറ്റൂർ: മേനോൻപാറയില്‍ കുട്ടികളെ വെള്ളത്തൊട്ടിയില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികളുടെ അമ്മയ്ക്കുപിന്നാലെ അമ്മയുടെ ആണ്സുഹൃത്തും അറസ്റ്റില്‍.
കുട്ടികളുടെ മാതാവ് നിവേദ്യയുടെ സുഹൃത്ത് മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടില്‍ മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്റ്റിലായത്. നിവേദ്യ നേരത്തേ അറസ്റ്റിലായിരുന്നു.
കെട്ടിടനിർമ്മാണത്തൊഴിലാളിയായ മാർട്ടിൻ കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചു ജീവിക്കുന്നതിനായാണു സമാനതകളില്ലാത്ത കൊലപാതകം നടത്തിയതെന്നു പൊലിസ് പറഞ്ഞു.


