പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ട്രെയിൻ യാത്രക്കാര്‍ ശ്രദ്ധിക്കുക! രാത്രിയില്‍ ട്രെയിനുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്താല്‍ പണി കിട്ടും, കടുത്ത നിയന്ത്രണവുമായി റെയില്‍വേ

 


മുബൈ:  ട്രെയിനുകളില്‍ രാത്രി സമയങ്ങളിലെ മൊബൈല്‍ ചാർജിങ്ങിന് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഇന്ത്യൻ റെയില്‍വേ.

രാത്രി 11 മണി മുതല്‍ പുലർച്ചെ 5 മണി വരെ ട്രെയിൻ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും വിച്ഛേദിക്കാൻ എല്ലാ റെയില്‍വേ സോണുകള്‍ക്കും റെയില്‍വേ ബോർഡ് നിർദേശം നല്‍കി.ചാർജിങ് പോയിന്റുകള്‍ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാത്രി കാലങ്ങളില്‍ മിന്നല്‍ പരിശോധന നടത്താനും ഉത്തരവിട്ടിട്ടുണ്ട്. നിയമം കർശനമായി നടപ്പിലാക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 2014-ല്‍ റെയില്‍വേ ബോർഡ് കൊണ്ടുവന്ന ഉത്തരവാണ് ഇപ്പോള്‍ കർശനമായി പാലിക്കാൻ എല്ലാ സോണുകള്‍ക്കും വീണ്ടും നിർദേശം നല്‍കിയിരിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ - ഹൗറ മെയിലില്‍ വെച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഒഡീഷയില്‍ വെച്ച്‌ എസി കോച്ചില്‍ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച്‌ തീപ്പിടുത്തമുണ്ടായിരുന്നു.

അപകടത്തില്‍ യാത്രക്കാർ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് റെയില്‍വേയുടെ പ്രാഥമിക വിലയിരുത്തല്‍. തുടർന്നാണ് രാത്രികാല ചാർജിങ് വിലക്ക് വീണ്ടും കർശനമാക്കാൻ തീരുമാനിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.