പിലാത്തറ സ്വദേശികളായ കുട്ടികളെ കാണാതായി.മുഹമ്മദ് ഷാസിൽ (13), ഷെസിൻ ഷഫീക് (13), ശിവരാജ് (13) എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാവിലെ 9.30 മുതൽ കുട്ടികളെ കാണാനില്ലെന്നാണ് വിവരം. വീട്ടുകാരോട് ടാർഫിൽ കളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. കുട്ടികൾ മംഗളൂരു, ഗോവ ഭാഗത്തേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.


