ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി നാളെ ഒക്ടോബർ 10 ന് ഉച്ചക്ക് ശേഷം 2 മണിക്ക് പഴയങ്ങാടി ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്ററിൽ
*മനസും ആരോഗ്യവും* എന്ന വിഷയത്തിൽ പഠന സെമിനാർ നടക്കും.
ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോമിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന പരിപാടി ഫോക് ലോർ അക്കാദമി മുൻ ചെയർമാനും ശാസ്ത്ര ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും.
അഭിഭാഷകനും യോഗ കൺസൽട്ടന്റുമായ അഡ്വ. സി.വി.കുഞ്ഞിരാമൻ വിഷയാവതരണം നടത്തും.
ഏഴോം ആയുർവേദാശുപത്രിയിലെ യോഗാ തെറാപ്പിസ്റ്റ് ഡോക്ടർ എം.വി. ഭാവന മുഖ്യാതിഥിയാകും'
ശാസ്ത്ര ഫാമിലി കൗൺസലർ റഹ് നാസ് പി.വി., ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണികണ്ഠൻ,ഷെൽട്ടർ ഹോംസുപ്രണ്ട്സുജ.എൻ, പ്രകൃതി ജീവന പ്രചാരകൻ പി.പി.കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ
94477 49 131എന്ന നമ്പറിൽ ബന്ധപ്പെട്ട് പേർ റജിസ്റ്റർ ചെയ്യണം.

