പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ലാസ്റ്റ് ഡാന്‍സ്; മെസ്സിയുടെ വിടവാങ്ങല്‍ മല്‍സരം ഇന്ന് രാത്രി

 


ബ്യൂണസ് ഐറിസ്: ഇതിഹാസ താരം ലയണല്‍ മെസ്സി ഇന്ന് അര്‍ജന്റീനയുടെ ദേശീയ ജേഴ്സിയില്‍ അവസാനമായി കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന ബെനിനെതിരെയുള്ള സൗഹൃദ മല്‍സരത്തോടെയാണ് മെസ്സി തന്റെ സമാനതകളില്ലാത്ത അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിടുന്നത്. ബ്യൂണസ് ഐറിസിലെ പ്രശസ്തമായ എസ്റ്റാഡിയോ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ലോക റാങ്കിങില്‍ 93-ാം സ്ഥാനത്തുള്ള ബെനിനുമായി അര്‍ജന്റീന ഏറ്റുമുട്ടുന്നത്. സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആരാധകരും ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നിലെ ലക്ഷക്കണക്കിന് പ്രേക്ഷകരും ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട നായകന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കും.


2005 ഓഗസ്റ്റില്‍ ഹംഗറിക്കെതിരായ സൗഹൃദ മല്‍സരത്തിലൂടെയാണ് മെസ്സി അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചത്. പിന്നീട് ലാം അല്‍ബിസെലസ്റ്റെയുടെ ചരിത്രം തിരുത്തിക്കുറിച്ച അദ്ദേഹം 2022 ലോകകപ്പ്, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍ (2021, 2024), ഫൈനലിസിമ (2022) എന്നിവ സ്വന്തമാക്കി. 2014, 2026 ലോകകപ്പുകളില്‍ അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. 2016-ല്‍ കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. ഈ മല്‍സരം ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 4:30 ന് ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. ഇന്ത്യയില്‍ അര്‍ജന്റീന- ബെനിന്‍ മല്‍സരത്തിന്റെ തല്‍സമയ ടെലിവിഷന്‍ സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ സീ 5 ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ മല്‍സരം ലൈവ് സ്ട്രീം ആയി കാണാന്‍ സാധിക്കുന്നതാണ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.