പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പാനൂരിൽ എംഡിഎംഎ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

 


പാനൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മൂന്നു പേരെ മാരക ലഹരി വസ്തുവായ എംഡിഎംഎ സഹിതം പിടികൂടി.

കണ്ണൂർ മുണ്ടേരി ചാപ്പ സ്വദേശികളായ അർഷാദ് ഇ.കെ. (33), ഹഫീസുദ്ദീൻ വി. (33), കോട്ടയം മലബാർ സ്വദേശിയായ മുഹമ്മദ് സനദ് പി.ആർ. (28) എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ 3.955 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, കൂത്തുപറമ്പ് എ.എസ്.പി. ശിവം, പാനൂർ സി.ഐ. സന്തോഷ് കെ. എന്നിവരുടെ മേൽനോട്ടത്തിൽ പാനൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. മുഹമ്മദ് ഷജീർ വി.പി.യുടെ നേതൃത്വത്തിൽ എസ്.എ. മരിയ പ്രിൻസ്, എസ്.സി.പി.ഒ. സുബീഷ്, സി.പി.ഒ. മഹേഷ്, ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.