തളിപ്പറമ്പ്: തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയ്ക്കിടെ MDMAയുമായി യുവാവ് പിടിയിലായി.
പുഷ്‌പഗിരിയിലെ മുഹമ്മദ് ഹാസിഫിനെയാണ് തളിപ്പറമ്പ് എസ്.ഐ വി.സിജിൽ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ പോലീസും, ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.


