പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ട്രെയിനിൽ കയറിയാൽ ഡിസിപ്ളിൻ വേണം, ഇല്ലേൽ പണികിട്ടും; 1000 രൂപ പിഴ

 




ന്യൂഡെൽഹി: ട്രെയിനിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടിലാകുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടോ മറ്റോ കേൾക്കുന്നവരും ഉച്ചത്തിൽ സംസാരിക്കുന്നവരും സൂക്ഷിക്കുക. ഇവ ഇനിമുതൽ കുറ്റകരമാണ്. റെയിൽവേ സ്‌റ്റേഷനിലും ട്രെയിനിലും ഉച്ചത്തിൽ പാട്ട് വെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്‌ഞാപനം പുറപ്പെടുവിച്ചു.


1000 രൂപ പിഴയോ ആറുമാസം തടവോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാം. നിയമം ലംഘിക്കുന്ന യാത്രക്കാരെ സ്‌റ്റേഷനിൽ നിന്നും ട്രെയിനിൽ നിന്നും പുറത്താക്കും. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ദക്ഷിണ റെയിൽവേ നടപടികൾ കടുപ്പിച്ചത്.

യാത്രക്കാർ സ്‌പീക്കർ ഫോണിൽ പാട്ടുകളും ഓഡിയോയും കേൾക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാർ തമ്മിൽ തർക്കങ്ങളും ഉണ്ടാവാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജനവിശ്വാസ്‌ ബില്ലിൽ ഭേദഗതി വരുത്തി റെയിൽവേ ചട്ടങ്ങൾ കർശനമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

പ്രദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ളീഷിലും ഇതിനെക്കുറിച്ച് അനൗൺസ്‌മെന്റുകൾ നടത്താനും നോട്ടീസുകൾ പ്രദർശിപ്പിക്കാനും നിർദ്ദേശം നൽകി. ഒക്‌ടോബർ 20നകം ഇത് സംബന്ധിച്ച റിപ്പോർട് സമർപ്പിക്കാനും ഡിവിഷനുകളോട് ആവശ്യപ്പെട്ടു. ഇയർ ഫോണുകൾ ഉപയോഗിക്കാൻ യാത്രക്കാരോട് റെയിൽവേ അഭ്യർഥിച്ചു. നിർദ്ദേശം ലംഘിച്ചാൽ റെയിൽവേ ആക്‌ട് 145 (2) വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.