പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

നിറം മാറ്റാം, ബോഡി ഘടന പരിഷ്‌കരിക്കാം; അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍ ഉത്തരവിറക്കി MVD

 


വാഹന മോഡിഫിക്കേഷനില്‍ പുതിയ ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്. അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍ ആണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. ആര്‍സിയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം, ഒരേ മോഡലിലുള്ള എന്‍ജിന്‍ മാറ്റിവയ്ക്കാം, ഒരേ മോഡലുള്ള ഷാസി മാറ്റിവയ്ക്കാം, ബോഡി ഘടന പരിഷ്‌കരിക്കാം, അനുയോജ്യമായ പ്രത്യേക വാഹനം ആക്കി മാറ്റാം, ഇതല്ലാതെയുള്ള മറ്റ് മോഡിഫിക്കേഷന്‍ അനുവദനീയമല്ലെന്നും എം.വി.ഡി ഉത്തരവില്‍ വ്യക്തമാക്കി.

എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളു എന്ന് ഉത്തരവില്‍ പറയുന്നു. 1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. അനുവദിച്ച മാറ്റങ്ങള്‍ ആര്‍.സിയില്‍ രേഖപ്പെടുത്തേണ്ട ചുമതലയും റജിസ്റ്റിങ് അതോറിറ്റിക്കാണ്. ഈ ഏഴുമാറ്റങ്ങള്‍ക്ക് പുറമേയുള്ള എല്ലാ മോഡിഫിക്കേഷനുകളും അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളും നിരോധിച്ചിട്ടുണ്ട്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.