ഇരിട്ടി: കൂട്ടുപുഴയില്‍ 192 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിലായ കേസില്‍ കൂട്ടുപ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തു.പിടികിട്ടാപ്പുള്ളിയായ വടകര സ്വദേശിനി കെ. സാബിറ (36), സുഹൃത്ത് കോട്ടയം കടനാട് ചെമ്മായത്തെ സാവിയോ മാത്യു (26) എന്നിവരെയാണ് ഇരിട്ടി പൊലിസ് പിടികൂടിയത്
കഴിഞ്ഞദിവസമാണ് കൂട്ടുപുഴയില്‍ എംഡിഎംഎയുമായി ഉളിക്കല്‍ സ്വദേശി മുബഷീറിനെയും പെരിങ്കിരി സ്വദേശി റഹീമിനെയും പൊലിസ് അറസ്റ്റ് ചെയ്തത്.
മുബഷീഷിന് എംഡിഎംഎ എത്തിച്ചുനല്‍കിയത് സാബിറയാണെന്നു പൊലിസ് കണ്ടെത്തി. ഇതിന്റെ പണം എത്തിയത് സാവിയോ മാത്യുവിന്റെ അക്കൗണ്ടിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്.


