പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ ദസറ ഇന്ന് സമാപിക്കും; മാനത്ത് ദൃശ്യം വിസ്മയം തീർക്കാൻ രാത്രി മെഗാ ഡ്രോൺ ഷോ

 


കണ്ണൂർ: -കണ്ണൂർ ദസറയിൽ സമാപന ദിവസമായ ഇന്ന് വൈകിട്ട് 5.30 നു സാംസ്കാരിക സമ്മേളനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും. മേയർ ഇന്ദിര അധ്യക്ഷതയും ഡെപ്യൂട്ടി മേയർ കെ പി താഹിർ സ്വാഗതവും നിർവഹിക്കും. ടി.ഒ മോഹനൻ എംഎൽഎ, സജീവ് ജോസഫ് എം എൽ എ എന്നിവർ വിശിഷ്ടാതിഥികളാകും.

തുടർന്ന് ശിവരഞ്ജിനി കലാക്ഷേത്രം കണ്ണൂർ അവതരിപ്പിക്കുന്ന നൃത്തോൽസവം, ദേവ്ന അവതരിപ്പിക്കുന്ന ഭരതനാട്യം, ശിവാനി ഇ പി അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ആൻവിയ നിധി ആൻഡ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടി കളി, ശിവദം ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ് എന്നിവയ്ക്കു ശേഷം രാത്രി എട്ടിന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. ശേഷം ജവഹർ സ്റ്റേഡിയത്തിൽ വെച്ച് മെഗാ ഡ്രോൺ ഷോയും അരങ്ങേറും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.