പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 1,05,080 രൂപ

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. 22 കാരറ്റ് സ്വർണത്തിന് പവന് 400 രൂപ ഉയർന്ന് 1,05,080 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 13,135 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,022 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം നടത്തുന്നത്.

കഴിഞ്ഞ ആഴ്ച കനത്ത ഇടിവ് നേരിട്ട സ്വർണവില ഇപ്പോൾ തിരിച്ചുകയറുകയാണ്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ വിപണിയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നതും വിലയിലെ മാറ്റങ്ങൾക്ക് കാരണമാകുന്നു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് പണപ്പെരുപ്പ ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകിയതും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.