പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പയ്യാമ്പലത്ത് ഫ്ലാറ്റിൽ തീപിടുത്തം

 



കണ്ണൂർ :പയ്യാമ്പലത്തെ റെയിൻബോ അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഒമ്പതാം നിലയിൽ ഡോക്ടർമാർ താമസിക്കുന്ന 'സി വൺ' (C1) അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ച് സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കി.

തീപിടിത്തത്തിൽ ഫ്ലാറ്റിലുണ്ടായിരുന്ന വൈദ്യുത ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.